മലപ്പുറം: ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ട മന്ത്രി കെ.ടി.ജലീലിനെതിരേ മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചു. ജലീല്‍ രാജിവയ്ക്കണമെന്നും അന്വേഷണത്തെ നേരിടാന്‍ തയാറാകണമെന്നും ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
വനിതാ മതില് അവലോകന യോഗത്തിനിടെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് യോഗം നടന്നത്.