kt jaleel-maneka gandhi

തിരുവനന്തപുരം: മേനകാ ഗാന്ധിക്ക് ഡല്‍ഹിയിലിരുന്ന് എന്തും പറയാമെന്ന് തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രി കെ.ടി.ജലീല്‍. തെരുവ് നായ്ക്കളുടെ ആക്രമണം സംബന്ധിച്ച കാര്യങ്ങള്‍ അറിയണമെങ്കില്‍ മേനകാ ഗാന്ധി കേരളത്തിലേക്ക് വരണം.

തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ നിയമം ചുമത്തണമെന്ന് പറഞ്ഞ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിക്ക് മറുപടിയായാണ് മന്ത്രി കെ.ടി.ജലീല്‍ ഇക്കാര്യം പറഞ്ഞത്.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി പോലും മേനകാ ഗാന്ധി പറഞ്ഞതു പോലെ അഭിപ്രായം പറയുമെന്ന് തോന്നുന്നില്ല.

മേനകാ ഗാന്ധി ആരോപിക്കുന്നത് പോലെ കേരളത്തില്‍ വ്യാപകമായി തെരുവ് നായ്ക്കളെ കൊന്നൊടുക്കുകയൊന്നും ചെയ്യുന്നില്ലെന്നും ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Top