മതഗ്രന്ഥങ്ങളെ മറയാക്കി രക്ഷപ്പെടാനാണു മന്ത്രി കെ.ടി. ജലീല്‍ ശ്രമിക്കുന്നതെന്നു കെ. മുരളീധരന്‍

കോഴിക്കോട്: തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ മതഗ്രന്ഥങ്ങളെ മറയാക്കി രക്ഷപ്പെടാനാണു മന്ത്രി കെ.ടി. ജലീല്‍ ശ്രമിക്കുന്നതെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എംപി. ജലീല്‍ ചെയ്ത കുറ്റം മറയ്ക്കാന്‍ മതഗ്രന്ഥങ്ങളെ കൂട്ടുപിടിക്കരുതെന്നും ജലീലിനെ പുറത്താക്കി രക്ഷപ്പെടാനാണു മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

സ്വര്‍ണകടത്ത് കേസില്‍ സിബിഐ അന്വേഷണം നടത്തണം. ഇതിലൂടെ മുഖ്യമന്ത്രിയുടെ പങ്കും പുറത്തു കൊണ്ടുവരാന്‍ സാധിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

ജനങ്ങളോടു ധിക്കാരം കാട്ടുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി. പെട്ടിമുടിയിലെ സാധാരണ തൊഴിലാളികളെ കാണാന്‍ മുഖ്യമന്ത്രി കൂട്ടാക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ മാത്രം കമ്മ്യൂണിസ്റ്റുകാര്‍ വളര്‍ന്നിട്ടില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Top