ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് കെ ടി ജലീല്‍

കാസര്‍കോട്: തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ ലീഗ് ആളുകളെ വകവരുത്തുന്നുവെന്ന് മന്ത്രി കെ ടി ജലീല്‍. കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഔഫിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. മുസ്ലീം ലീഗ് അക്രമ രാഷ്ട്രീയം തുടരുകയാണെന്നും കൊലപാതകത്തിന് പിന്നീല്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കെ ടി ജലീല്‍ ആരോപിച്ചു.

ഔഫിന്റെ കൊലപാതകത്തില്‍ മുകളില്‍ നിന്നുള്ള ഗൂഡാലോചന നടന്നു. കൊലപാതകത്തിന് കാരണം രാഷ്ട്രീയമായി ഔഫ് ഡിവൈഎഫ്‌ഐക്കാരനായതും മത വിഷയങ്ങളില്‍ ഔഫ് എപി വിഭാഗമായതും ആണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top