കോഴിക്കോട്: മന്ത്രി കെ ടി ജലീലിനെതിരെ ബന്ധുനിയമന ആരോപണമുയർത്തി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത്.
പിതൃസഹോദര പുത്രനെ സംസ്ഥാന മൈനോറിറ്റി ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷനിൽ നിയമിച്ചതുമായി ബന്ധപ്പെട്ട രേഖകൾ സഹിതമാണ് യൂത്ത് ലീഗ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പിതൃസഹോദര പുത്രനായ കെ ടി അദീബിനെ യോഗ്യതയിൽ ഇളവ് നൽകി കൊണ്ട് മന്ത്രി കെ ടി ജലീൽ മൈനോറിറ്റി ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷന്റെ ജനറൽ മാനേജരായി നിയമിച്ചെന്നാണ് ആരോപണം.
സർക്കാർ തസ്തികയിൽ മന്ത്രി നിയമിച്ച അദീബ് സ്വകാര്യ ബാങ്ക് ജീവനക്കാരനാണെന്നും യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി കെ ഫിറോസ് ആരോപിക്കുന്നു.