ആലപ്പുഴ: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ പുതിയ ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.കെ. ഫിറോസ് രംഗത്ത്.
ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ ബന്ധുവായ അദീബിനെ നിയമിച്ചത് പൊതുഭരണ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ മറികടന്നു കൊണ്ടാണെന്നാണ് ഫിറോസ് ആരോപിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ രേഖകള്‍ സഹിതമാണ് ഫിറോസ് ആരോപണവുമായി എത്തിയത്.
അദീബിനെ നിയമിച്ചതില്‍ ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നുവെങ്കിലും മന്ത്രി 20 മിനിറ്റിനുള്ളില്‍ ഉത്തരവ് പുറപ്പെടുവിച്ചെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടുപ്രതിയാണെന്നും ഫിറോസ് വ്യക്തമാക്കി.