ബന്ധുനിയമന വിവാദത്തില്‍ ഫിറോസിന് മറുപടിയുമായി കെ ടി ജലീല്‍

Kt Jaleel

തിരുവനന്തപുരം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് പി കെ ഫിറോസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെ ടി ജലീല്‍ രംഗത്ത്. ഏഴ് അപേക്ഷകരുടെയും വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു.

വിജിലന്‍സ് ക്ലിയറന്‍സ് എംഡിക്ക് മാത്രമാണ് ബാധകമെന്നും മന്ത്രി വ്യക്തമാക്കി. ഏറ്റവും യോഗ്യനായ ആളെ നിയമിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. മുസ്ലീം ലീഗ് തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബന്ധുനിയമനവിവാദത്തില്‍ വസ്തുനിഷ്ഠമായ മറുപടിയല്ല കെ.ടി. ജലീലിന്റെതെന്നാണ് യൂത്ത് ലീഗ് പറഞ്ഞത്. അപേക്ഷകരില്‍ യോഗ്യതയുള്ളവര്‍ ഇല്ലെന്ന വാദം നിലനില്‍ക്കില്ല. അപേക്ഷിച്ച ഏഴുപേരുടെയും യോഗ്യത മന്ത്രി പുറത്തുവിടണമെന്നും പി.കെ. ഫിറോസ് ആവശ്യപ്പെട്ടിരുന്നു.

Top