ഹജ്ജ് സബ്‌സിഡി ഇല്ലാതാക്കുമ്പോള്‍ വിമാനക്കൂലിയും കുറയ്ക്കണമെന്ന് കെ.ടി. ജലീല്‍

മലപ്പുറം: ഹജ്ജ് സബ്‌സിഡി എടുത്തുകളയുമ്പോള്‍ ഭീമമായ വിമാനക്കൂലി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് മന്ത്രി കെ.ടി. ജലീല്‍.

സബ്‌സിഡി ഉടന്‍ അവസാനിപ്പിക്കുന്നതിന് കേന്ദ്രം തീരുമാനിച്ചതായുള്ള ഔദ്യോഗിക വിവരം സംസ്ഥാന സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി നിര്‍ദേശപ്രകാരം സബ്‌സിഡി കുറച്ചുവരുകയാണെന്നും, സബ്‌സിഡി ഇല്ലാതാക്കുന്നതുകൊണ്ട് പ്രശ്‌നമില്ലെന്നും, സാധാരണ വിമാനക്കൂലി മാത്രമേ ഹാജിമാരില്‍ നിന്ന് ഈടാക്കാവൂള്ളൂവെന്നും, ഇങ്ങനെവന്നാല്‍ സബ്‌സിഡിയിലൂടെ ലഭിക്കുന്നതിനേക്കാള്‍ സാമ്പത്തികനേട്ടം ഹാജിമാര്‍ക്ക് കിട്ടുമെന്നും സബ്‌സിഡി നിര്‍ത്തുകയും ഭീമമായ യാത്രാനിരക്ക് തുടരുകയും ചെയ്യുന്നത് തികച്ചും അന്യായമാണെന്നും ജലീല്‍ പറഞ്ഞു.

Top