തിരുവനന്തപുരം: കേരളത്തില്‍ ഇനിമുതല്‍ രണ്ടു ഡെവലപ്‌മെന്റ് അതോറിറ്റികളെ ഉണ്ടാകൂ എന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി.ജലീല്‍.
മറ്റു നാലു ഡെവലപ്‌മെന്റ് അതോറിറ്റികളും പിരിച്ചു വിടുമെന്നും അദ്ദേഹം അറിയിച്ചു. കോഴിക്കോട്, കൊല്ലം, തൃശൂര്‍ അടക്കമുള്ള നാല് ഡെവലപ്‌മെന്റ് അതോറിറ്റികളാണ് പിരിച്ചുവിടുന്നത്.
ഈ ഡെവലപ്‌മെന്റ് അതോറിറ്റികളുടെ ചുമതല ഇനിമുതല്‍ അതാത് തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം, കൊച്ചി എന്നീ രണ്ട് ഡെവലപ്‌മെന്റ് അതോറിറ്റികളാണ് ഇനി സംസ്ഥാനത്ത് ഉണ്ടാവുക.