ക്ലീന്‍ ചിറ്റ് ഇല്ല ; മന്ത്രി കെടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി

കൊച്ചി: സ്വര്‍ണ്ണക്കടത്തും, മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്ന കേസുമായും ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജലീലിനെ വീണ്ടും ചോദ്യം ചെയ്യും.

മന്ത്രിയുടെ മൊഴി വീണ്ടും എടുക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് മേധാവി എസ്.കെ മിശ്ര വ്യക്തമാക്കി.

മന്ത്രി കെ.ടി ജലീലിന്റെ മൊഴി തൃപ്തികരമാണെന്നും മന്ത്രിക്ക് സ്വര്‍ണക്കടത്ത് കേസില്‍ ബന്ധമില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയുമായി രണ്ട് തവണ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെടി ജലീലിന്റെ മൊഴി എടുത്തിട്ടുണ്ടെന്നാണ് വിവരം. പിന്നീട് സ്വര്‍ണ്ണക്കടത്തുകേസില്‍ അല്ല മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചോദിച്ചതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് ആവശ്യമെങ്കില്‍ മന്ത്രിയെ വീണ്ടും ചോദ്യംചെയ്യുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഇഡി രംഗത്തെത്തിയിരിക്കുന്നത്.

Top