കോഴിക്കോട്: ബന്ധുനിയമനവിവാദ ആരോപണം നേരിടുന്ന മന്ത്രി കെ ടി ജലീലിനെതിരെ കരിങ്കൊടി പ്രതിഷേധം. തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ച് ലീഗ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്. തിരുവനന്തപുരത്ത് നിന്നും എത്തിയ മന്ത്രി മാവേലി എക്സ്പ്രസില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പ്രതിഷേധകാരികളില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ബന്ധു നിയമന വിവാദത്തിൽ കെടി ജലീലിന്റെ വാദം തെറ്റാണെന്ന് റിപ്പോർട്ട് എത്തിയിരുന്നു. നിയമനത്തിൽ അപേക്ഷിച്ച നാലു പേർക്കും കെ.ടി ജലീലിന്റെ ബന്ധുവായ അദീപിനെക്കാൾ യോഗ്യതയുള്ളവരെന്ന് തെളിഞ്ഞിരുന്നു. അപേക്ഷ തള്ളിയവരിൽ എസ്ബിഐ ഉദ്യോഗസ്ഥനും ഉൾപ്പെടുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു.
ജലീൽ ഇതുവരെ നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ച് യൂത്ത് ലീഗ് രംഗത്തെത്തുകയും ചെയ്തിരുന്നു. വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുള്ള പൊതുമേഖലാ ജീവനക്കാരനെ ഒഴിവാക്കി കൊണ്ട് ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചെന്നാണ് ജലീലിനെതിരായ ആരോപണം.