kt jaleel’s statement-beard issue

കോഴിക്കോട്: പോലീസ് സേനകളില്‍ ഒരു മതവിഭാഗത്തിന്റെയും ചിഹ്നങ്ങള്‍ പാടില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍.

ഇസ്‌ലാം മതവിശ്വാസത്തില്‍ താടിവെക്കുക എന്നത് നിര്‍ബന്ധമല്ല. പക്ഷെ അത് സുന്നത്താണെന്നാണ് വിശ്വാസം. പക്ഷെ ഇങ്ങനെ ഏതെങ്കിലും തരത്തിലുള്ള മതചിഹ്നം പോലീസില്‍ കൊണ്ടുവരാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.

പോലീസിന് ഒറ്റചിഹ്നംമാത്രമേ പാടുള്ളൂ. അത് കേരള പോലീസ് എന്ന ചിഹ്നമാണ്. അവിടെ വിഭജനം ഉണ്ടാകാന്‍ പാടില്ല. അങ്ങനെയുണ്ടായാല്‍ അത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദഹം പറഞ്ഞു.

നിയമസഭയിലെ ധനാഭ്യര്‍ഥന ചര്‍ച്ചയിലായിരുന്നു ലീഗ് എം.എല്‍.എ ടി.വി.ഇബ്രാഹിം മുസ്ലിം മത വിശ്വാസികളായ പോലീസുകാരെ താടിവെക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.

മുസ്ലിം മതവിശ്വാസികള്‍ക്ക് താടി നിര്‍ബന്ധമില്ല എന്നായിരുന്നു നിയമസഭയില്‍ ജലീല്‍ പറഞ്ഞത്. നിര്‍ബന്ധമാണെങ്കില്‍ എന്ത് കൊണ്ട് നിയമസഭയിലെ ലീഗിലെ 18 അംഗങ്ങളും താടിവെക്കുന്നില്ല എന്നും ജലീല്‍ ചോദിച്ചിരുന്നു.

Top