ഇന്ത്യന്‍ നിര്‍മിത ബൈക്ക് കെടിഎം 390 അഡ്വഞ്ചറിനെ അവതരിപ്പിച്ചു. ബൈക്കിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2020 ജനുവരിയില്‍ അഡ്വഞ്ചര്‍ ബൈക്ക് ഇന്ത്യയില്‍ നിരത്തുകളിൽ എത്തുന്നതായിരിക്കും. കെടിഎം 390 അഡ്വഞ്ചര്‍ ബൈക്കിന് ഏകദേശം 3 ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
390 ഡ്യൂക്കിന്റെ ഓഫ് റോഡര്‍ പതിപ്പാണ് പുതിയ 390 അഡ്വഞ്ചര്‍ ബൈക്ക്. സ്പോര്‍ട്ടി എല്‍ഇഡി ഹെഡ്ലൈറ്റ്, ഫ്യുവല്‍ ടാങ്ക് എക്സ്റ്റന്‍ഷന്‍, വില്‍ഡ് സ്‌ക്രീന്‍, നോക്കിള്‍ ഗാര്‍ഡ്, ബാഷ് പ്ലേറ്റ്, വലിയ ഗ്രാബ് റെയില്‍, വീതിയേറിയ സീറ്റ്, സ്പോര്‍ട്ടി എക്സ്ഹോസ്റ്റ്, ഉയര്‍ന്ന ഹാന്‍ഡില്‍ ബാര്‍, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ 390 അഡ്വഞ്ചറിനെ ആകര്‍ഷകമാക്കുന്നതായിരിക്കും.
മികച്ച റൈഡിങ് പൊസിഷനും 390 അഡ്വഞ്ചറില്‍ കെടിഎം വാഗ്ദാനം നല്‍കുന്നുണ്ട്. 14.5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി ലഭിക്കുക. അഡ്വഞ്ചര്‍ യാത്രകള്‍ക്കായി ഡ്യുവല്‍ പര്‍പ്പസ് ടയറും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍ നല്‍കിയത്. കെടിഎം ഇന്ത്യയുടെ നിരയിലെ ഏറ്റവും ചെലവേറിയ സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍സൈക്കിളായിരിക്കും 390 അഡ്വഞ്ചര്‍.