കെടിഎമ്മിന്റെ ഏറ്റവും പുതിയ മോഡല്‍ 390 അഡ്വഞ്ചര്‍ വിപണിയിലേക്ക് എത്തുന്നു. കെടിഎം ഇന്ത്യയുടെ നിരയിലെ ഏറ്റവും ചെലവേറിയ സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍സൈക്കിളായിരിക്കും 390 അഡ്വഞ്ചറിന്റേത് എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ലക്ഷം രൂപയോളമായിരിക്കും ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.
390 അഡ്വഞ്ചര്‍ ഡിസംബര്‍ 6ന് ഗോവയില്‍ നടക്കുന്ന ഇന്ത്യ ബൈക്ക് വീക്കിലാണ് വാഹനം അവതരിപ്പിക്കുക.
ഇതോടെ ബൈക്ക് പ്രേമികളുടെ കാത്തിരിപ്പിന് വിരാമം കുറിക്കുകയാണ്. 390 ഡ്യൂക്കിന്റെ ഓഫ് റോഡര്‍ പതിപ്പാണ് പുതിയ 390 അഡ്വഞ്ചര്‍. കെടിഎം 790 അഡ്വഞ്ചറിന്റെ ഡിസൈന്‍ ശൈലിയും പുതിയ 390 അഡ്വഞ്ചറിനെ വ്യത്യസ്തമാക്കുന്നതാണ്.
44 എച്ച്പി കരുത്തും 37 എന്‍എം ടോര്‍ക്കുമേകുന്നതായിരിക്കും ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്. സ്ലിപ്പര്‍ ക്ലച്ച് സംവിധാനവും വാഹനത്തിലുണ്ട്. 14.5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. അഡ്വഞ്ചര്‍ യാത്രകള്‍ക്കായി ഡ്യുവല്‍ പര്‍പ്പസ് ടയറും വാഹനത്തിലുണ്ടാകും. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍.