കരുത്തേറിയ ഡ്യൂക്ക് ശ്രേണിയിലേക്ക് ഒരു കൂഞ്ഞന്‍ ഡ്യൂക്കുമായി വീണ്ടും കെടിഎം. നേക്കഡ് ബൈക്കിന്റെ ശ്രേണിയിലേക്കാണ് ഈ കരുത്ത് കുറഞ്ഞ ഡ്യൂക്ക് 125ന്റെ വരവ്. മുന്‍ മോഡലുകളുടെ സ്‌റ്റൈലില്‍ മാറ്റം വരുത്താതെയെത്തുന്ന ഡ്യൂക്ക് 125 അടുത്ത മാസം നിരത്തിലെത്തുമെന്നാണ് വിവരം.
എന്‍ജിന്‍ കരുത്ത് 125 സിസിയായി കുറഞ്ഞതും 125 ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ളതുമാണ് ഡ്യൂക്കിന്റെ മറ്റ് മോഡലുകളില്‍ നിന്ന് ഈ ബൈക്കില്‍ നല്‍കിയിട്ടുള്ള മാറ്റം. ഡിസൈന്‍ ശൈലി, കംഫര്‍ട്ടബിള്‍ തുടങ്ങിയവയെല്ലാം മുമ്പ് നിരത്തിലുണ്ടായിരുന്ന ഡ്യൂക്കുകള്‍ക്ക് സമമായിരിക്കും.
ട്രെലീസ് ഫ്രെയിമില്‍ തന്നെയാണ് ഡ്യൂക്ക് 125ന്റെ ഒരുക്കം. ചെറിയ ഹെഡ്‌ലൈറ്റ്, വലിയ ഫോര്‍ക്ക്, മെലിഞ്ഞ വലിയ പെട്രോള്‍ ടാങ്ക്, പൊങ്ങി നില്‍ക്കുന്ന പിന്‍ സീറ്റ് എന്നിവ തന്നെയാണ് ഡ്യൂക്ക് 125നെയും അലങ്കരിക്കുന്നത്. 15 പിഎസ് കരുത്ത് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 125 സിസി എന്‍ജിനാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.
കരുത്ത് കുറയുമെങ്കിലും ഡിസ്‌ക് ബ്രേക്ക്, ഇരട്ട ചാനല്‍ എബിഎസ് എന്നീ സംവിധാനം പുതിയ ബൈക്കിവും ഉള്‍പ്പെടുത്തുമെന്നാണ് വിവരം.