കെടിഎം 790 ഡ്യൂക്ക് ഇന്ത്യയില്‍ വിപണിയില്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ എത്തുമെന്ന് റിപ്പോര്‍ട്ട്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏഴുലക്ഷം രൂപ മുതല്‍ മോഡലിന് വില പ്രതീക്ഷിക്കാം. സ്‌കാല്‍പ്പെല്‍ എന്ന പേരിലാണ് 790 ഡ്യൂക്ക് ലോകമെങ്ങും അറിയപ്പെടുന്നത്.
കെടിഎം രൂപകല്‍പ്പന ചെയ്ത LC8C പാരലല്‍ ട്വിന്‍ എഞ്ചിന്‍ തുടിക്കുന്ന ആദ്യ ബൈക്കാണിത്. 799 സിസി എഞ്ചിന് 105 bhp കരുത്തും 85 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഡൗണ്‍ഷിഫ്റ്റ് സുഗമമാക്കാന്‍ സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണ 790 ഡ്യൂക്കിനുണ്ട്. ക്രോമിയം മോളിബ്‌ഡെനം നിര്‍മ്മിത സ്റ്റീല്‍ അലോയ് ട്രസ് ഫ്രെയിമാണ് കെടിഎം 790 ഡ്യൂക്ക് ഉപയോഗിക്കുന്നത്.
43 mm WP അപ്‌സൈഡ് ഫോര്‍ക്കുകള്‍ മുന്നിലും WP മോണോഷോക്ക് അബ്‌സോര്‍ബര്‍ പിന്നിലും സസ്‌പെന്‍ഷന്‍ നിറവേറ്റും. വേഗം നിയന്ത്രിക്കാനായി മുന്‍ ടയറില്‍ നാലു പിസ്റ്റണ്‍ കാലിപ്പറുകളുള്ള 300 mm ഇരട്ട ഡിസ്‌ക്കാണ് ഒരുങ്ങുന്നത്. സ്‌പോര്‍ട്, സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നിങ്ങനെ നാലു റൈഡിംഗ് മോഡുകള്‍ 790 ഡ്യൂക്കില്‍ തിരഞ്ഞെടുക്കാം.
കോര്‍ണറിംഗ് എബിഎസ്, ക്വിക്ക് ഷിഫ്റ്റര്‍, റൈഡ് ബൈ വയര്‍ എന്നിങ്ങനെ നീളും മോഡലിലെ മറ്റു വിശേഷങ്ങള്‍. വീലി, ലോഞ്ച്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനങ്ങളും 790 ഡ്യൂക്കിന്റെ പ്രധാന സവിശേഷതകളാണ്.