കെടിഎമ്മും ഹസ്‌ഖ്‌വർണയും തങ്ങളുടെ മോഡൽ നിരയിലാകെ വില പരിഷ്ക്കരണം നടപ്പിലാക്കിയിരിക്കുകയാണ്. 10,000 രൂപയിൽ താഴെയാണ് വർധനവ് നടപ്പിലാക്കിയിരിക്കുന്നത്.
നേരത്തെ 2021 ജനുവരിയിലും ബ്രാൻഡുകൾ വിലകൾ പുതുക്കിയിരുന്നു. ചില കെടിഎം, ഹസ്‌ഖ്‌വർണ ബൈക്കുകൾ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 14,000 മുതൽ 18,000 രൂപ വരെ വില വർധനവ് നടപ്പിലാക്കിയിരുന്നു.
പുതിയ വില പരിഷ്ക്കാരത്തിൽ കെടിഎമ്മിന്റെ എൻട്രി ലെവൽ മോഡലായ 125 ഡ്യൂക്കിന് 10,214 രൂപ വർധിച്ച് 1.60 ലക്ഷം രൂപയായി എക്സ്ഷോറൂം വില. അതേസമയം RC125 മോഡലിന് 9,114 രൂപ കൂടി 1.70 ലക്ഷം രൂപയായി വില.
ഡ്യൂക്ക് 390ന് 2,75,925 രൂപയാണ് മുടക്കേണ്ടത്. അതായത് 9,305 രൂപ ഈ മോഡലിന് വർധിച്ചു. RC390 സ്പോർട്‌സ് ബൈക്കിന് 2,56,920 രൂപയിൽ നിന്ന് 8,977 രൂപ വർധിച്ച് 2,65,897 രൂപയായി വില. ഹസ്‌ഖ്‌വർണ സ്വാർട്ട്പിലന് 1,99,296 രൂപയാണ് എക്സ്ഷോറൂം വില. കഴിഞ്ഞ നവംബറിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 14,336 രൂപയാണ് ഈ മോഡലിന് വർധിച്ചിരിക്കുന്നത്.