ഓസ്ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം നിരയിലേക്ക് RC 125 വരുന്നു. വരുന്ന ജൂണില്‍ തന്നെ RC 125 -നെ കെടിഎം വിപണിയിലെത്തിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 1.4 ലക്ഷം രൂപയാണ് കെടിഎം RC 125 -ന്റെ എക്സ്ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്.
കെടിഎം 125 ഡ്യൂക്കിന് കരുത്തേകുന്ന 124.7 സിസി ലിക്വിഡ് കൂളിംഗ് എഞ്ചിനായിരിക്കും കെടിഎം RC 125 -ലും ഉണ്ടാവുക. ഇത് 9,250 rpm-ല്‍ 14.3 bhp കരുത്തും 8,000 rpm -ല്‍ 12 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറ് സ്പീഡായിരിക്കും ബൈക്കിലെ മാനുവല്‍ ഗിയര്‍ബോക്സ്. രാജ്യാന്തര വിപണിയില്‍ വില്‍പ്പനയ്ക്കുള്ള RC 125, ഡ്യൂക്ക് 125 പതിപ്പുകള്‍ക്ക് ഇന്ത്യന്‍ പതിപ്പുകളെക്കാളും 0.4 bhp കരുത്ത് അധികം സൃഷ്ടിക്കാനാവും.
WP അപ്പ്-സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ മുന്നിലും മോണോ-ഷോക്കുകള്‍ പുറകിലും സസ്പെന്‍ഷന്‍ നിറവേറ്റും. മുന്നില്‍ 300 mm ഡിസ്‌ക്കും പുറകില്‍ 230 mm ഡിസ്‌ക്കുമായിരിക്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുക.
നിലവില്‍ ബൈക്കിന് ഒറ്റ ചാനല്‍ എബിഎസാണുള്ളത്. ഒട്ടും വൈകാതെ തന്നെ കോര്‍ണറിംഗ് എബിഎസും ബൈക്കില്‍ കമ്പനി ഉള്‍പ്പെടുത്താനാണ് സാധ്യത. 17 ഇഞ്ചാണ് കെടിഎം RC 125 -ലെ അലോയ് വീലുകള്‍.