ബൈക്കുകള്‍ക്ക് വമ്പിച്ച ഓഫറുമായി കെടിഎം

ktm-adventure

സ്ട്രിയന്‍ ഇരുചക്ര ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം അഡ്വഞ്ചര്‍ ബൈക്കുകള്‍ക്ക് വമ്പിച്ച ഓഫറുമായി രംഗത്ത്. കെടിഎം 250 അഡ്വഞ്ചര്‍ ബൈക്ക് മോഡലിന്റെ വിലയില്‍ 25,000 രൂപയോളം കിഴിവാണ് കമ്പനി വരുത്തിയിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഈ മോഡലിന് 2,30,003 രൂപയാണ് എക്സ്ഷോറൂം വില. മുമ്പ് 2,54,995 രൂപയായിരുന്നു വില ഉണ്ടായിരുന്നത്.

ജൂലൈ 14 മുതല്‍ ആഗസ്റ്റ് 31 വരെയാണ് ഈ പ്രത്യേക ഓഫര്‍ ലഭിക്കുക എന്ന് കമ്പനി അറിയിച്ചു. 250 അഡ്വഞ്ചറിന് 250 ഡ്യൂക്കിനെക്കാള്‍ അധികമാണ് വില. 2020 നവംബറിലാണ് ഈ മോഡലിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

250 ഡ്യൂക്ക് മോഡലില്‍ നിന്ന് കെടിഎം കടമെടുത്ത എഞ്ചിനാണ് അഡ്വഞ്ചര്‍ പതിപ്പിന്റെ ഹൃദയം . ഈ 249 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ 9,000 rpm-ല്‍ 30 bhp കരുത്തും 7,000 rpm-ല്‍ 24 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. സുഗമമായ ജെര്‍ക്ക് ഫ്രീ ക്ലച്ച് ലെസ് ഡൗണ്‍ഷിഫ്റ്റുകള്‍ ഉറപ്പാക്കുന്ന പവര്‍-അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ച് സ്റ്റാന്‍ഡേര്‍ഡായി മോട്ടോര്‍ സൈക്കിളില്‍ ലഭിക്കുന്നു.

ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന അതേ സവിശേഷതകളുമായിട്ടാണ് മലേഷ്യയിലും ബൈക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡബ്ല്യൂപി അപ്പെക്‌സ് സസ്‌പെന്‍ഷനാണ് കെടിഎം 250 അഡ്വഞ്ചറില്‍ ഉപയോഗിച്ചിരിക്കുന്നത്. ക്രമീകരിക്കാവുന്ന പ്രീലോഡഡ് 177 എംഎം ട്രാവല്‍ റേഞ്ചാണ് റിയര്‍ ഷോക്ക് അബ്‌സോര്‍ബറിന് ഉള്ളത്, ഡബ്ല്യുപി അപെക്‌സ് അപ്പ് സൈഡ്- ഡൗണ്‍ 43 എംഎം ഫ്രണ്ട് ഫോര്‍ക്ക് 170 എംഎം ട്രാവല്‍ വാഗ്ദാനം നല്‍കുന്നു. കൂടാതെ ഹെവി-ഡ്യൂട്ടി കാസ്റ്റ് വീലുകള്‍, യാത്രാ-നിര്‍ദ്ദിഷ്ട ട്യൂബ്ലെസ്സ് ടയറുകള്‍ എന്നിവ എല്ലാ സാഹചര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

14.5ലിറ്റര്‍ സംഭരണശേഷിയുള്ള ഫ്യൂല്‍ ടാങ്ക് വൈവിദ്ധ്യമാര്‍ന്ന ഭൂപ്രദേശങ്ങളില്‍ കൂടി വളരെ ദൂരം സാഹസിക യാത്രകള്‍ നടത്താന്‍ റൈഡേഴ്‌സിനെ സഹായിക്കും. സാഹസികതയുടെ സൗന്ദര്യവും, പ്രകടനവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ജിപിഎസ് ബ്രാക്കറ്റുകള്‍, റേഡിയേറ്റര്‍ പ്രൊട്ടക്ഷന്‍ ഗ്രില്‍, ക്രാഷ് ബംഗ്‌സ്, ഹെഡ്ലാമ്പ് പ്രൊട്ടക്ഷന്‍, ഹാന്‍ഡില്‍ബാര്‍ പാഡുകള്‍ തുടങ്ങിയ പവര്‍പാര്‍ട്ടുകളുടെ വിശാലമായ ശ്രേണിയും കെടിഎം പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

 

Top