RC 250യുമായി കെടിഎം; മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍ പുറത്ത്

സ്ട്രിയന്‍ നിര്‍മ്മാതാക്കളായ കെടിഎം അടുത്തിടെയാണ് 2017 ഡ്യുക്ക്, ആര്‍സി നിരയെ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

കെടിഎം ബൈക്കുകള്‍ക്ക് പ്രചാരം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ മോഡലുകളെ അതിവേഗം രാജ്യത്ത് അണിനിരത്താനുള്ള ശ്രമത്തിലാണ് കമ്പനി.

ktm01

പൂനെ-മുംബൈ ഹൈവെയില്‍ വെച്ച് XBHPയാണ് പുതിയ RC250 യുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്.RC 390മായി സാമ്യത പുലര്‍ത്തുന്ന പുതിയ ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളില്‍, RC 250 ഡെക്കേലുകളോടെയുള്ള പുത്തന്‍ ഗ്രാഫിക്‌സാണ് ഒരുങ്ങുന്നത്.

RC 390യില്‍ നിന്നും കടമെടുത്ത ഘടകങ്ങളാണ് പുതിയ മോട്ടോര്‍സൈക്കിളിന് ലഭിച്ചിട്ടുള്ളത്. RC 390ന്‌ സമാനമായ സൈഡ് മൗണ്ടഡ് എക്‌സ്‌ഹോസ്റ്റ് തന്നെയാണ് RC 250യില്‍ എത്തുന്നത്.

ktm03

നിലവിലുള്ള 248.8 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് പുതിയ RC 250യുടെ പവര്‍ഹൗസ്.
30 bhp കരുത്തും 24 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് കെടിഎം ഒരുക്കുന്നത്.

പുതിയ RC 250, ഇന്ത്യയില്‍ കെടിഎമ്മിന്റെ ആധിപത്യം വര്‍ധിപ്പിക്കുമെന്നതില്‍ സംശയവുമില്ല. 1.75 ലക്ഷം രൂപ പ്രൈസ് ടാഗില്‍ ഡ്യുക്ക് 250 യിലും ഒരല്‍പം വിലയേറിയതാകും പുതിയ RC 250.

Top