മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അറസ്റ്റിലായി

കോലാലംപൂര്‍: അഴിമതിക്കേസില്‍ മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെ അറസ്റ്റ് ചെയ്തു. വികസന ഫണ്ടില്‍ നിന്നും 517 മില്യന്‍ പൗണ്ട് അഴിമതി നടത്തിയെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം. മലേഷ്യന്‍ അഴിമതി വിരുദ്ധ വിഭാഗമാണ് മുന്‍ പ്രധാനമന്ത്രിയെ വീട്ടില്‍ വെച്ച്‌ അറസ്റ്റ് ചെയ്തത്. നാളെ അദ്ദേഹത്തെ കോലാലംപൂര്‍ ഹൈക്കോടതിയിലെത്തിച്ച് കുറ്റം ചുമത്തും.

മലേഷ്യയുടെ വികസനത്തിനായി രൂപീകരിച്ച കമ്പനിയുടെ മറവില്‍ വന്‍ അഴിമതി അദ്ദേഹം നടത്തിയെന്നാണ് ആരോപണം. മെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തോറ്റത് മുതല്‍ അദ്ദേഹം അഴിമതി ആരോപണത്തില്‍ അന്വേഷണം നേരിടുകയാണ്. നജീബുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ ഈയിടെ നടത്തിയ റെയ്ഡില്‍ നിന്നും 273 മില്ല്യന്‍ ഡോളര്‍ വിലമതിക്കുന്ന ആഡംബര വസ്തുവകകളും പണവും കണ്ടെടുത്തിരുന്നു. എന്നാല്‍ അഴിമതി ആരോപണങ്ങള്‍ നിഷേധിക്കുകയാണ് നജീബ് ചെയ്തത്.

Top