ഹവാന: പടിഞ്ഞാറൻ ക്യൂബയിലെ പർവതമേഖലയിൽ സൈനിക വിമാനം തകർന്നുവീണ് ഒമ്പത് പേർ കൊല്ലപ്പെട്ടു. എട്ടു സൈനിക ഉദ്യോഗസ്ഥരും ഒരു ജീവനക്കാരനുമാണ് മരിച്ചത്. അപകട കാരണം അറിവായിട്ടില്ല.
ആർട്ടെമിസ പ്രവിശ്യയിലെ ലോമ ഡെ ലാ പിമീന്റയിലാണ് വിമാനം തകർന്നുവീണത്. പ്ലായ ബാറകോവയിൽ നിന്നുള്ള സൈന്യത്തിന്റെ ടർബോപ്രോപ് ആന്റോണോവ് എഎൻ-26 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
2010-ൽ ക്യൂബയിൽ ഉണ്ടായ വിമാനാപകടത്തിൽ 68 പേർ കൊല്ലപ്പെട്ടിരുന്നു.