നല്ല നടിയെന്നു മാത്രമല്ല, ആണ്ടെലോന്റെയും വിജന സുരഭിയുമെല്ലാം കൊണ്ട് പിന്നണിഗായികയെന്ന രീതിയിലും മലയാളികളെ വിസ്മയിപ്പിച്ച താരമാണ് രമ്യ നമ്പീശന്. ഇപ്പോഴിതാ രമ്യ പാടിയ പുതിയൊരു ആല്‍ബമാണ് വാര്‍ത്തയാകുന്നത്.
വയനാട്ടിലെ നാട്ടിന്‍പുറങ്ങളിലെ ‘കമ്പളപ്പാട്ട്’ എന്ന ഗാനരൂപമാണ് കു ഹു കു പാട്ടിന് ആധാരമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നാടന്‍ പാട്ടിന്റെ ഈണത്തിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ബാലെ, ചാരുലത തുടങ്ങിയ മ്യൂസിക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ശ്രുതി നമ്പൂതിരി-സുദീപ് പാലനാട് കൂട്ടുകെട്ടിലാണ് കു ഹു കു എന്ന ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. നീല്‍ ഡീക്കുഞ്ഞയാണ് ഛായാഗ്രഹണം.