തിരുവന്തപുരം : കുളച്ചല്‍ തുറമുഖ പദ്ധതിക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. നടപടിയോടുള്ള കേരളത്തിന്റെ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കും .
വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുമ്പോള്‍ കുളച്ചല്‍ പദ്ധതിയുടെ ആവശ്യകത എന്തെന്നും അദ്ദേഹം ചോദിച്ചു . തുടര്‍ നടപടികള്‍ മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമെന്ന് അദ്ദേഹം പറഞ്ഞു