കുൽഭൂഷ​ണ്‍ ജാ​ദവിന്റെ വ​ധ​ശി​ക്ഷ യു​എ​ൻ കോ​ട​തി ശ​രി​വ​ച്ചാ​ലും ഉടൻ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് പാ​കി​സ്ഥാ​ൻ

ഇ​സ്ലാ​മാ​ബാ​ദ്: ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാൻ തടവിലാക്കി വധശിക്ഷയ്ക്ക് വിധിച്ച ഇ​ന്ത്യ​ൻ നാ​വി​ക സേ​നാ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ കുൽഭൂഷ​ണ്‍ ജാ​ദവിന്റെ വ​ധ​ശി​ക്ഷ യു​എ​ൻ കോ​ട​തി ശ​രി​വ​ച്ചാ​ലും ഉടൻ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് പാ​കി​സ്ഥാ​ൻ.

എ​ല്ലാ ദ​യാ​ഹ​ർ​ജി​ക​ളി​ലും തീ​രു​മാ​ന​മാ​കു​ന്ന​തു​വ​രെ പാ​ക്കി​സ്ഥാ​ൻ കാ​ത്തി​രി​ക്കു​മെ​ന്നും ഇ​തി​നു​ശേ​ഷം മാ​ത്ര​മേ വി​ധി​ ന​ട​പ്പാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കൂ എ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ന​ഫീ​സ് സ​ക്ക​രി​യ പ​റ​ഞ്ഞു.

ജാ​ദ​വി​നെ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ച പാ​ക്കി​സ്ഥാ​ൻ സൈ​നി​ക കോ​ട​തി വി​ധി അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു. ഹേ​ഗി​ലെ അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി അ​ധ്യ​ക്ഷ​ൻ റോ​ണി എ​ബ്ര​ഹാം ഉ​ൾ​പ്പെ​ട്ട 11 അം​ഗ ബെ​ഞ്ചി​ന്റെ​യാ​ണ് സു​പ്ര​ധാ​ന വി​ധി.

ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യി​ൽ നി​ന്നു ക​മാ​ൻ​ഡ​റാ​യി റി​ട്ട​യ​ർ ചെ​യ്ത കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ ചാ​ര​വൃ​ത്തി​ക്കു​റ്റം ചു​മ​ത്തി​യാ​ണ് പാ​ക് പ​ട്ടാ​ള​ക്കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ ബ​ലൂ​ചി​സ്ഥാ​നി​ൽ നി​ന്നാ​ണ് ജാ​ദ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണ് പാ​ക്കി​സ്ഥാൻ പറയുന്നത്. എ​ന്നാ​ൽ ഇ​റാ​നി​ൽ​ നി​ന്നാ​ണ് കൂ​ൽ​ഭൂ​ഷ​ണെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് ഇ​ന്ത്യ വാ​ദി​ക്കു​ന്നു.

Top