Kulbhushan yadav sentece ; congress gave emergency notice

ന്യൂഡല്‍ഹി: കുല്‍ഭൂഷന്‍ യാദവിന്റെ വധശിക്ഷയില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.

എന്‍.കെ. പ്രേമചന്ദ്രനും ഇതേ വിഷയത്തില്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

ഇന്ത്യന്‍ നാവികസേനയില്‍നിന്നു കമാന്‍ഡറായി റിട്ടയര്‍ ചെയ്ത കുല്‍ഭൂഷണ്‍ യാദവിനെ ചാരക്കേസ് ചുമത്തിയാണ് പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. പാക് നടപടി കൊലപാതകശ്രമമാണെന്ന് ഇന്ത്യ വിമര്‍ശിച്ചു.

കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് പാക് പ്രവിശ്യയായ ബലൂചിസ്ഥാനിലെ മഷ്‌കലില്‍നിന്ന് യാദവിനെ പാക്കിസ്ഥാന്‍ പിടികൂടിയത്.

Top