ബംഗളൂരു: കര്‍ണാടകയില്‍ ജനവിധിയറിഞ്ഞ നിമിഷം മുതല്‍ തുടങ്ങിയ രാഷ്ട്രീയ പോരുകള്‍ക്ക് ഒടുവില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനഭൃഷ്ടനായി. ഇനി ആ പദവി അലങ്കരിക്കാന്‍ പോകുന്നത് ജനതാദള്‍ നേതാവ് എച്ച്.ഡി. കുമാരസ്വാമിയാണ്. ഉപമുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാവ് ജി.പരമേശ്വരയാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളുടെ സൂചന. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഡി.കെ.ശിവകുമാറും മന്ത്രിസഭയിലെത്തിയേക്കുമെന്നും സൂചനയുണ്ട്. തിങ്കളാഴ്ച പുതിയ കര്‍ണാടക മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് സൂചന.
സര്‍ക്കാരുണ്ടാനുള്ള വാദം ഉന്നയിച്ച് കുമാരസ്വാമി ഇന്ന് ഗവര്‍ണറെ കാണും. സര്‍ക്കാര്‍ രൂപീകരണത്തിന് തിടുക്കം കാട്ടില്ലെന്നും ഗവര്‍ണറുടെ ക്ഷണത്തിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു വിധാന്‍ സൗധയിലെ സംഭവ വികാസങ്ങള്‍ക്കു പിന്നാലെ കുമാരസ്വാമി പറഞ്ഞിരുന്നത്. എന്നാല്‍, ഗവര്‍ണറുടെ ക്ഷണം ഇതുവരെ ലഭിക്കാത്തതുകൊണ്ട് അദ്ദേഹത്തെ കണ്ട് ആവശ്യമുന്നയിക്കാനാണ് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളുടെ തീരുമാനം. കുമാരസ്വാമി മന്ത്രിസഭയില്‍ മലയാളികളും ഉണ്ടായേക്കാമെന്ന് സൂചനയുണ്ട്.