മോദിയുടെയും ഷായുടെയുടെയും അശ്വമേധത്തെ പിടിച്ചുകെട്ടുകയായിരുന്നു ലക്ഷ്യമെന്ന് കുമാരസ്വാമി

kumaraswami-new

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയുടെയും അശ്വമേധത്തെ പിടിച്ചുകെട്ടുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് കര്‍ണാടക മുഖ്യമന്തി എച്ച്.ഡി.കുമാരസ്വാമി. 12 വര്‍ഷങ്ങള്‍ ബിജെപി എന്നെ ഉപയോഗിച്ചു. കോണ്‍ഗ്രസും ജെഡിഎസും ഒത്തുചേര്‍ന്ന് ബിജെപിയുടെ അശ്വമേധത്തെ പിടിച്ചുകെട്ടി. മോദിക്ക് ഇനി കിട്ടുന്നത് ഒരു ജീവനില്ലാത്ത കുതിരയെ ആയിരിക്കുമെന്നും കുമാരസ്വമി പറഞ്ഞു.

രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാക്കള്‍ തന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതില്‍ കുമാരസ്വാമി സന്തോഷം അറിയിച്ചു. തന്നെ പിന്തുണയ്ക്കാനല്ല നേതാക്കള്‍ കര്‍ണാടകയിലെത്തിയതെന്നും 2019-ല്‍ ഒരു വലിയ മാറ്റമുണ്ടാകുമെന്ന സന്ദേശം നല്‍കുകയായിരുന്നു നേതാക്കളുടെ ലക്ഷ്യമെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

Top