ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസ്സുമായി യാതൊരു കരാറുകളുമില്ലെന്ന് ജനതാദള്‍ നേതാവ് എച്ച്.ഡി കുമാരസ്വാമി. കോണ്‍ഗ്രസ്സും ജെഡിഎസും സ്ഥാനം വെച്ച് മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ല. സ്ഥാനം പൂര്‍ണമായും ജെഡിഎസിനാണെന്നും കുമാരസ്വാമി പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യം സംംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ബുധനാഴ്ചയാണ് കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. കോണ്‍ഗ്രസ്-ജെഡിഎസ് മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 20 മന്ത്രിമാരും ജെഡിഎസിന് 13 മന്ത്രിമാരും ഉണ്ടാകുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.