നിയമന ഉത്തരവില്‍ ഒപ്പുവയ്ക്കാതെ കുമാരസ്വാമിയുടെ യാത്ര; പ്രതിഷേധം അറിയിച്ച് കോണ്‍ഗ്രസ്സ്

ബെംഗളൂരു: കോര്‍പറേഷനുകളിലേക്കും ബോര്‍ഡുകളിലേക്കുമുള്ള അധ്യക്ഷന്മാരുടെ നിയമന ഉത്തരവില്‍ ഒപ്പുവയ്ക്കുന്ന കാര്യം ഒഴിവാക്കി തമിഴ്‌നാട് മുഖ്യമന്ത്രി കുമാരസ്വാമി സിംഗപ്പൂരിലേക്കു പോയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്. ദളിന്റെ വിഹിതമായ 10 സ്ഥാനങ്ങളില്‍ നിയമനം നടത്താതെ, കോണ്‍ഗ്രസ് പട്ടിക അംഗീകരിച്ചാല്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക മൂലമാണ് കുമാരസ്വാമിയുടെ ഈ നടപടിയെന്നാണ് വിലയിരുത്തല്‍.

ജനുവരി 3ന് നടക്കാനിരിക്കുന്ന ദള്‍ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലാവും ബോര്‍ഡ്, കോര്‍പ്പറേഷന്‍ അധ്യക്ഷ നിയമനത്തെക്കുറിച്ച് ചര്‍ച്ച നടക്കുക. ഇതിനൊപ്പമേ കോണ്‍ഗ്രസിന്റെ പട്ടികയ്ക്ക് അനുമതി ലഭിക്കാന്‍ ഇടയുള്ളു. കഴിഞ്ഞ 22ന് മന്ത്രിസഭാ വികസനത്തിന് ഒപ്പമാണ്, അതൃപ്തരായ എംഎല്‍എമാരെ അനുനയിപ്പിക്കുന്നതിനായി ഇതില്‍ 19 പേരെ ബോര്‍ഡ്, കോര്‍പറേഷനുകളുടെ തലപ്പത്തേക്ക് കോണ്‍ഗ്രസ് നിയോഗിച്ചത്. ജനുവരിക്കു മുന്‍പു തന്നെ ഈ സ്ഥാനങ്ങള്‍ ഏറ്റെടുക്കാമെന്ന എംഎല്‍എമാരുടെ പ്രതീക്ഷ തകര്‍ത്താണ് പുതുവര്‍ഷ ആഘോഷത്തിനായുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്ര.

Top