ഹൈന്ദവ തീര്‍ഥാടക സംഗമമായ കുംഭമേളയുടെ ഭാഗമായി ‘കുംഭ് ജിയോഫോണ്‍’ വിപണിയില്‍ അവതരിപ്പിച്ച് ജിയോ. കുംഭമേളയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സഹായകമാകുന്ന ഫീച്ചറുകളുമായാണ് കുഭ് ജിയോഫോണ്‍ എത്തുന്നത്.
കുഭമേളയെകുറിച്ചുള്ള എല്ലാ സേവനവിവരങ്ങളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക ബസ് -ട്രയിന്‍ ഗതാഗതസൗകര്യങ്ങളെ കുറിച്ചുള്ള വിവരം, ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം, റൂ്ട്ട് മാപ്പുകള്‍ മറ്റ് അടിയന്തിര ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ ഇവയെല്ലാം കുംഭ്ജിയോഫോണില്‍ ലഭ്യമാണ്.
തിരക്കില്‍പ്പെട്ട് കൂടെയുള്ളവര്‍ പല സംഘങ്ങളായി പിരിഞ്ഞാലും കുംഭ് ജിയോഫോണ്‍ കുടുംബാംഗങ്ങള്‍ എവിടെയാണുള്ളതെന്ന് കണ്ടെത്താന്‍ സഹായിക്കും. കുംഭമേളയുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികളും ഫോണിലൂടെ ആസ്വദിക്കാം. വാട്‌സാപ്, ഫെയ്‌സ്ബുക് തുടങ്ങിയ സമൂഹിക മാധ്യമങ്ങളും മറ്റു പ്രമുഖ ആപ്ലിക്കേഷനുകളും കുംഭ് ജിയോഫോണില്‍ ലഭ്യമായിരിക്കും
ഏറ്റവുമധികം വിശ്വാസികള്‍ എത്തുന്നതും 12 വര്‍ഷത്തിലൊരിക്കല്‍ നടത്തുന്നതുമായ ഹൈന്ദവ തീര്‍ഥാടക സംഗമമാണ് കുംഭമേള.ജനുവരി 14 മുതല്‍ മാര്‍ച്ച് 4 വരെയാണ് കുംഭമേള നടക്കുന്നത്. 192 രാജ്യങ്ങളില്‍ നിന്നുമുളളവരാണ് കുംഭമേളയില്‍ പങ്കെടുക്കുന്നത്.