തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ തനിക്കെതിരെ കോമ സഖ്യം പ്രവര്‍ത്തിക്കുന്നതായി ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. കോണ്‍ഗ്രസ്- മാര്‍ക്‌സിസ്റ്റ് സഖ്യം ഒത്ത് ചേര്‍ന്ന് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് കുമ്മനം ആരോപിച്ചു. മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരമാണെന്നും ന്യൂനപക്ഷങ്ങള്‍ തനിക്കൊപ്പം നില്‍ക്കുമെന്നും കുമ്മനം അവകാശപ്പെട്ടു.
കേരളത്തിലെ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കോണ്‍ഗ്രസ്-സിപിഎം ധാരണയുടെ ഭാഗമാണെന്നാണ് കുമ്മനത്തിന്റെ ആരോപണം. ശത്രുവിന്റെ ശത്രു മിത്രം എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ്-മാര്‍ക്‌സിസ്റ്റ് സഖ്യം നേമത്തെ കോമായിലാക്കാന്‍ ശ്രമിക്കുകയാണ്, അതൊരിക്കലും അനുവദിക്കില്ലെന്ന് കുമ്മനം പറഞ്ഞു.