തിരുവനന്തപുരം: പി.വി.അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
അന്‍വറിന്റെ നിയമലംഘനം സംബന്ധിച്ച ചില ആധികാരിക രേഖകള്‍ കിട്ടാന്‍ വൈകിയതിനാലാണ് കേസ് കൊടുക്കാന്‍ വൈകിയതെന്നും, ക്രിസ്മസ് അവധി കഴിഞ്ഞ് കോടതി തുറന്നാലുടന്‍ പരാതി കൊടുക്കുമെന്നും കുമ്മനം വ്യക്തമാക്കി.
ഇതിനൊപ്പം അടുത്ത മാസം നാലിന് ബി.ജെ.പിയുടെ നേതൃത്വത്തില്‍ കോഴിക്കോട് രാപ്പകല്‍ സമരം നടത്തുമെന്നും, മൂന്നിന് എന്‍.ഡി.എ സംഘം കൊട്ടകമ്പൂരിലെ വിവാദ ഭൂമി സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.