കോടിയേരിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായി കുമ്മനം

kummanam rajasekharan

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

കേരളത്തില്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നവെന്ന ആരോപണത്തില്‍ തെളിവ് ഹാജരാക്കാനാണ് കേടിയേരി പറഞ്ഞത്.

ഇതിനെതിരെയാണ് കുമ്മനം വന്നിരിക്കുന്നത് കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ ഈ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. നിയമസഭാരേഖകളും തെളിവാണെന്നും ബി ജെ പി അധ്യക്ഷന്‍ പറഞ്ഞു.

ജനരക്ഷായാത്രയിലൂടെ ബിജെപി കേരളത്തെ കലാപ ഭൂമി ആക്കാനാണു ശ്രമിക്കുന്നതെന്നു കോടിയേരി തിങ്കളാഴ്ച ആരോപിച്ചിരുന്നു.

Top