തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തികള്‍ പുനര്‍ നിര്‍ണയിക്കുന്നതിന് മുന്‍പ് കേന്ദ്ര സംഘത്തെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
കേരള സര്‍ക്കാരിന് അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുന്ന വിഷയത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും, ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുമ്മനം അറിയിച്ചു.
കുറിഞ്ഞി ഉദ്യോനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുന്നതിനായി സര്‍ക്കാര്‍ മൂന്നംഗ മന്ത്രിതല സമിതിയെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു.
വനം-റവന്യൂ മന്ത്രിമാര്‍ക്ക് പുറമേ ഇടുക്കി ജില്ലയില്‍ നിന്നുള്ള എം.എം.മണി കൂടി ഉള്‍പ്പെട്ടതാണ് മന്ത്രിതല സമിതി.