തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ എതിരാളികളാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. കെ.മുരളീധരന്‍ വന്നതുകൊണ്ട് പ്രത്യേകതകളില്ല. കെ.മുരളീധരന് ബിജെപി വോട്ടുകള്‍ ലഭിക്കില്ല. വോട്ടുകള്‍ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നത് എല്‍ഡിഎഫും യുഡിഎഫുമാണെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫുമാണ് മുഖ്യ എതിരാളികള്‍. കേരളത്തെ കടക്കെണിയിലാക്കിയതില്‍ രണ്ടുകൂട്ടര്‍ക്കും പങ്കുണ്ട്. കെ. മുരളീധരന്റെ വരവുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. കോണ്‍ഗ്രസ് വികസന മുരടിപ്പിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആര് വരുന്നു എന്നതല്ല, അവരുടെ കാഴ്ചപ്പാട് എന്താണെന്നതാണ് ജനങ്ങള്‍ നോക്കുന്നത്.
ബിജെപിക്ക് ആളുകള്‍ വോട്ട് ചെയ്യുന്നത് നിലപാടും ആദര്‍ശവും മോദി സര്‍ക്കാരിന്റെ ആശയവുമെല്ലാം കണ്ടിട്ടാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക് വോട്ടുകള്‍ കൂടുതലായി ലഭിച്ചിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു.