ന്യൂഡല്‍ഹി കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖന്‍. ഈ മാസം ഇരുപത്തിയഞ്ചിന് നടക്കുന്ന പ്രതിഷേധസമരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരും പങ്കെടുക്കും.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബി.ജെ.പിയുടെ നേതൃത്വത്തില്‍ അടുത്ത മാസം രണ്ടിന് കീഴാറ്റൂരില്‍ നിന്ന് കണ്ണൂരിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.