ആറന്മുള: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ക്കെതിരായ സാമ്പത്തിക തട്ടിപ്പിനെപ്പറ്റിയും, കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സിനെപ്പറ്റിയും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് അതീവ ഗുരുതരമായ വിഷയമാണ്. സിപിഎം കേന്ദ്ര നേതൃത്വത്തിലുള്ള വിഭാഗീയതയുടെ ഭാഗമായാണ് വാര്‍ത്ത പുറത്തു വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോടിയേരിക്ക് ഇതേപ്പറ്റി മുന്‍പ് തന്നെ അറിവുണ്ടായിരുന്നു. മകന്റെ തട്ടിപ്പിനെപ്പറ്റി അറിവുണ്ടായിട്ടും അതിന് കൂട്ടുനില്‍ക്കുകയാണ് കോടിയേരി ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ കേസെടുത്ത് അന്വേഷിക്കണം. കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഇന്റര്‍പോള്‍ അന്വേഷിക്കുന്ന കേസിലെ പ്രതിയാണെന്ന വസ്തുത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ നാണക്കേടാണെന്നും കുമ്മനം വ്യക്തമാക്കി.