തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും തന്റെ പേര് അയച്ചിരുന്നുവെന്നും എന്നാല്‍ എന്തു കൊണ്ടാണ് കേന്ദ്ര നേതൃത്വം പേര് ഒഴിവാക്കിയതെന്ന് ആലോചിക്കുന്നില്ലെന്നും കുമ്മനം രാജശേഖരന്‍.
മികച്ച സ്ഥാനാര്‍ത്ഥിയാണ് എസ് സുരേഷെന്നും സംഘടന എടുക്കുന്ന ഏത് തീരുമാനവും അച്ചടക്കത്തോടെ അനുസരിക്കുമെന്നും കുമ്മനം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം കാരണമല്ല തന്നെ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയത്. ഒരാളെയല്ലേ പാര്‍ട്ടിയ്ക്ക് തീരുമാനിക്കാന്‍ സാധിക്കൂ. സുരേഷിന് വേണ്ടി എന്ത് ത്യാഗം സഹിച്ചും പ്രവര്‍ത്തിക്കും. ഏറ്റവും ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തോടെയും സ്ഥാനാര്‍ത്ഥിപ്പട്ടിക അംഗീകരിക്കുന്നു. സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന് തനിക്ക് നിര്‍ബന്ധമില്ല. പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ളയാളാണ് താന്‍, കുമ്മനം വ്യക്തമാക്കി.