പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും; സ്ഥാനാര്‍ത്ഥിത്വം തള്ളാതെ കുമ്മനം

kummanam

തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന് കുമ്മനം രാജശേഖരന്‍.

സംസ്ഥാന നേതൃത്വം തന്റെ പേര് നിര്‍ദേശിച്ചെന്നും അന്തിമ തീരുമാനം കേന്ദ്രനേതൃത്വം ഉടനെ പ്രഖ്യാപിക്കുമെന്നും കുമ്മനം പറഞ്ഞു. പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കും. വട്ടിയൂര്‍ക്കാവില്‍ ബിജെപിക്കു പൂര്‍ണമായ വിജയ പ്രതീക്ഷയുണ്ട്, അദ്ദേഹം വ്യക്തമാക്കി.

വട്ടിയൂര്‍ക്കാവില്‍ ബിജെപിക്കായി കുമ്മനം മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവും നേമം എംഎല്‍എയുമായ ഒ. രാജഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നുവെങ്കിലും കുമ്മനത്തെ തന്നെ മത്സരിപ്പിക്കാന്‍ നേതൃത്വം തീരുമാനിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്.

Top