കുമ്മനത്തിനും ശ്രീധരന്‍പിള്ളയ്ക്കുമെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്

Mullapally Ramachandran

തിരുവനന്തപുരം: കുമ്മനത്തിനും ശ്രീധരന്‍പിള്ളയ്ക്കുമെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. കുമ്മനത്തിന് വര്‍ഗീയതയാണ് ഉള്ളതെന്നും വര്‍ഗീയ ധ്രുവീകരണത്തിന്റെ ആളാണ് കുമ്മനമെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

മുസ്ലീങ്ങള്‍ക്കെതിരെ ശ്രീധരന്‍ പിള്ള നടത്തിയ പ്രസ്താവന വര്‍ഗീയ ധ്രുവീകരണത്തിനാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപണമുന്നയിച്ചു.

തിരുവനന്തപുരത്ത് ശശി തരൂരിന്റെ വിജയം സംബന്ധിച്ച് സംശയമില്ല. നിരീക്ഷകരെ എല്ലാ കാലത്തും എഐസിസി നിയോഗിക്കാറുണ്ട്, മുല്ലപ്പള്ളി വ്യക്തമാക്കി.

Top