തിരുവനന്തപുരം: ഗവര്‍ണര്‍ പി. സദാശിവത്തെ സന്ദര്‍ശിച്ചത് നീതി തേടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
സംസ്ഥാനത്ത് അക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്നും, എന്നിട്ടും സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ തുടരുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തി.
രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.