ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി തോമസ് ചാണ്ടി കൈയേറിയെന്ന് കുമ്മനം രാജശേഖരന്‍

kummanam rajashekaran

ആലപ്പുഴ: നെടുമുടിയില്‍ മാത്തൂര്‍ ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി ഗതാഗത മന്ത്രി തോമസ് ചാണ്ടി കൈയേറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

കോടതി ഉത്തരവുണ്ടായിട്ടും ഭൂമി വിട്ടുകൊടുക്കാന്‍ തോമസ് ചാണ്ടി തയ്യാറായിട്ടില്ലന്നും കുമ്മനം പറഞ്ഞു.

കേരളത്തിലെ ധനാഢ്യനായ തോമസ് ചാണ്ടിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടതുസര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. മുതലാളിത്തത്തിന് കുട പിടിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കായല്‍ കൈയ്യേറിയതും നിയമവിരുദ്ധമായാണ്. തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറാക്കണമെന്നു കുമ്മനം ആവശ്യപ്പെട്ടു.

Top