അന്‍വര്‍ എംഎല്‍എയുടെ കയ്യേറ്റത്തിനെതിരെ നിയമയുദ്ധം ശക്തമാക്കുമെന്ന് കുമ്മനം രാജശേഖരന്‍

Kummanam Rajasekharan

കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എയുടെ അനധികൃത ഭൂമി കയ്യേറ്റത്തിനെതിരെ നിയമയുദ്ധവും ജനകീയ സമരവും ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.

ജനുവരി 4 ന് കോഴിക്കോട്ട് രാപകല്‍ സമരം നടക്കും. ചില രേഖകള്‍ ലഭിക്കാന്‍ വൈകിയതിനാലാണ് നിയമപരമായ യുദ്ധത്തിന് താമസം നേരിട്ടത്. അവധിക്ക് ശേഷം കോടതി തുറന്നാല്‍ നിയമപരമായ നടപടികള്‍ തുടക്കം കുറിക്കുമെന്നും കുമ്മനം പറഞ്ഞു.

പാരിസ്ഥിതിക അനുമതി ലഭിക്കാതെയാണ് പല പദ്ധതികളും എംഎല്‍എ അനധികൃതമായി ആരംഭിച്ചത്. ഇത് പൊളിച്ചു നീക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെങ്കിലും തീരുമാനമുണ്ടാകേണ്ടത് കേരളത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top