ന്യൂഡല്‍ഹി: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സിപിഎം ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നതിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്.
മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്കുളള പരിവര്‍ത്തനമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നടക്കുന്നതെന്ന് കുമ്മനം പറഞ്ഞു.
ശ്രീകൃഷ്ണജയന്തിയും രാമായണ മാസാചരണവും ഒക്കെ സിപിഎം മുന്‍കൈയ്യെടുത്തു നടത്തുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ സംസ്‌കാരത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി തയ്യാറാകുന്നുവെങ്കില്‍ അത് വളരെ സന്തോഷമുള്ള കാര്യമാണെന്നും കുമ്മനം പറഞ്ഞു.