kummanam rajashekaran-byelection-results

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച നേട്ടം കരസ്ഥമാക്കിയത് കേന്ദ്ര സര്‍ക്കാരിനെതിരെ കള്ളപ്രചരണം നടത്തിയവര്‍ക്കുള്ള മറുപടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ഇനിയെങ്കിലും കള്ളപ്രചരണം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം, സാമ്പത്തിക പരിഷ്‌കരണത്തിന്റെ പേരില്‍ നരേന്ദ്ര മോദിയെ ജനം തള്ളിക്കളയുമെന്ന് പറഞ്ഞ വിഎസ് അച്യുതാനന്ദന്റെ പാര്‍ട്ടിക്ക് രണ്ടു സീറ്റുകളാണ് ഉപതിരഞ്ഞെടുപ്പില്‍ നഷ്ടമായത്.

എന്നാല്‍ ബിജെപി മൂന്ന് സീറ്റുകളും വിജയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനം അംഗീകരിക്കുന്നു എന്നതിന്റെ സൂചനയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും കുമ്മനം പറഞ്ഞു

Top