തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ഡി.ജെ.എസുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കുമ്മനത്തിന്റെ യാത്രയെന്നാണ് സൂചന. വാഗ്ദാനം ചെയ്തിരുന്ന ബോര്‍ഡ് കോര്‍പറേഷന്‍ പദവികളില്‍ ഇതൊടെ തീരുമാനമായേക്കുമെന്നും സൂചനയുണ്ട്.
വാഗ്ദാനങ്ങള്‍ പാലിക്കുന്നത് വരെ എന്‍.ഡി.എയുമായി ബി.ഡി.ജെ.എസ് നിസഹകരണം പ്രഖ്യാപിച്ചതോടെയാണ് കേന്ദ്രത്തിന്റെ ഈ ഇടപെടല്‍.