പാലക്കാട്: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അത്രവലിയ പരാജയം ഉണ്ടായില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
യുഡിഎഫും എല്‍ഡിഎഫും ബിജെപി വിരുദ്ധവികാരം ഉയര്‍ത്തി സൗഹൃദ മല്‍സരമാണ് നടത്തിയതെന്നും ഇരുപാര്‍ട്ടികളും വര്‍ഗീയ മുതലെടുപ്പ് നടത്തി തീവ്രവാദപ്രസ്ഥാനങ്ങളുടെ വോട്ടുവാങ്ങിയെന്നും കുമ്മനം കുറ്റപ്പെടുത്തി.
അതേസമയം അടുത്ത ദിവസം മൂന്നാര്‍ കയ്യേറ്റ പ്രദേശങ്ങളിലേക്ക് ബിജെപിയുടെ വിദഗ്ധസംഘം പോകുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
പാലക്കാട് ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.