kummanam – sabarimala temble

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതുവരെ തല്‍സ്ഥിതി തുടരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ക്ഷേത്ര വിശ്വാസികളുടെ അഭിപ്രായത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും കുമ്മനം പറഞ്ഞു. അവിശ്വാസികള്‍ ശബരിമല വിഷയത്തില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചാല്‍ അത് അനുവദിക്കില്ലെന്നും കുമ്മനം മുന്നറിയിപ്പ് നല്‍കി.

ഇന്നലെ നാഗൂരില്‍ ആര്‍എസ്എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ ഇത്തരം അനാചാരങ്ങള്‍ തകര്‍ക്കപ്പെടണമെന്ന് ആര്‍എസ്എസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം നല്‍കുന്നതില്‍ ആര്‍എസ്എസ് പരസ്യമായി പിന്തുണച്ചിരുന്നു.

ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും ആര്‍എസ്എസ് വ്യക്തമാക്കിയിരുന്നു. നിരവധി ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത അവസ്ഥ മാറണം.

ഇത്തരം വൈകാരിക വിഷയങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം കേരളത്തിലും സജീവ ചര്‍ച്ചയായതിനെത്തുടര്‍ന്നാണ് കുമ്മനത്തിന്റെ പ്രതികരണം.

Top