ശശികലയ്‌ക്കെതിരെ നല്‍കിയ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കുമ്മനം രാജശേഖരന്‍

kummanam

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

പറവൂരിലെ പ്രസംഗത്തിന്റെ പേരില്‍ ശശികലയ്‌ക്കെതിരെ വി.ഡി. സതീശന്‍ എംഎല്‍എ നല്‍കിയ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. കേസില്‍ അന്വേഷണം നടക്കട്ടെയെന്നും കുമ്മനം വ്യക്തമാക്കി.

വെള്ളിയാഴ്ച പറവൂരില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഐപിസി 135ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡിവൈഎഫ്‌ഐയും വി.ഡി സതീശനും നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, കോഴിക്കോട് കസബ പൊലീസും ശശികലയ്‌ക്കെതിരെ കേസെടുത്തിരുന്നു. മുതലക്കുളത്ത് 2006ല്‍ വര്‍ഗീയ പ്രസംഗം നടത്തിയതിനാണ് നടപടി.

മാറാട് വിഷയത്തില്‍ മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ സംസാരിച്ചെന്നാണ് കേസ്.

Top